വയ്യാവേലി

Thursday, March 18, 2010

എന്നും രാവിലെ 6 മണിയ്ക്കു മൊബൈല്‍ ഫോണ്‍ അലാറമടിക്കുമ്പോള്‍ പുതപ്പിനടിയില്‍ നിന്നും കയ്യ് പുറത്തേക്കിട്ടു (കണ്ണുതുറക്കാതെ)
അതിന്റെ സ്നൂസ്സു ഞെക്കി 6.30 വരെയാക്കും. അവസാനം ഭാര്യ 6.45 നു കട്ടന്‍കാപ്പി കൊണ്ടുവരുമ്പോളാണ് എഴുന്നേല്‍ക്കുന്നത്. പിന്നീട് ഓണ്‍ലൈന്‍ പത്രങ്ങള്‍ എല്ലാമൊന്നുനോക്കി ,പ്രഭാതകര്‍മ്മങ്ങളും കുളിയും കഴിച്ചു 7.50 നു കാര്‍ എടുത്താല്‍ 8.00 മണിയോടെ ഓഫീസില്‍ എത്തും (ഓഫീസ് സമയം 8 മണിക്കാണ് ). ഇതായിരുന്നു എന്‍റെ ദിവസ്സേനയുള്ള പരിപാടികള്‍ .

രണ്ടാഴ്ച്ച മുന്‍പ് ഇതുപോലെ രാവിലെ വണ്ടിഎടുക്കാന്‍ ചെന്നപ്പോള്‍ ,എന്‍റെ കമ്പനിയില്‍തന്നെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാനിയെ കണ്ടു .പുള്ളിക്കാരന്‍ താമസിക്കുന്നത് ഞാന്‍ താമസിക്കുന്നതിനു വളരെ അടുത്താണ്. അദ്ദേഹം മുപ്പതു വര്‍ഷമായി ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ്‌. പക്ഷെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റ്‌ ആയതിനാല്‍ എനിക്ക് നേരിട്ടുള്ള പരിചയം കുറവാണ്. സഫാരി സുട്ടാണ് വേഷം.തലയില്‍ നമ്മുടെ ബ്ലോഗ്ഗര്‍ മൂസ്സാക്കയുടെ തൊപ്പിപോലെ ഒരു തൊപ്പി.മഹാഭാരതം സീരിയലിലെ ഭീഷ്മരുടെ താടി പോലുള്ള താടി. മുന്‍പ് കണ്ടിട്ടുണ്ട് എന്നല്ലാതെ വലിയ പരിചയം ഇദ്ദേഹവുമായി എനിക്കില്ലായിരുന്നു.കഷ്ടകാല സമയത്ത് അരിഞ്ഞാണവും പാമ്പ് ആകും എന്ന് കേട്ടിട്ടുണ്ട് .ചേതമില്ലാത്ത ഉപകാരമല്ലേ എന്നുകരുതി പുള്ളിക്ക് ഒരു ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു . അദ്ദേഹം വണ്ടിയില്‍ കയറി കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലാകുന്നത്.കാറിനകത്തു 'പശുതോഴുത്തില്‍' ചെല്ലുന്നത് പോലുള്ള ഒരു മണം.സഫാരി സുട്ട് ഇട്ടാലും "പച്ച" കളുടെ നാറ്റം ഒരേതരം എന്ന് മനസ്സിലാക്കി.രാവിലെ ആകാശത്തുകൂടി പോയ വയ്യാവേലി എത്താത്തതിനാല്‍ ഏണി വെച്ച് വലിച്ചെടുത്തതിന്റെ ഇഫക്റ്റില്‍ ഓഫീസില്‍ എത്തി .കാറില്‍ നിന്നും പുറത്ത്‌ ഇറങ്ങാന്‍ നേരം നമ്മുടെ സുഹൃത്ത്‌ നന്ദി പറഞ്ഞുകൊണ്ട് ചിരിച്ചപ്പോഴാണ് പുള്ളിയുടെ പല്ല് കണ്ടത് , ആരോറൂട്ട് ബിസ്ക്കറ്റ് കഴിച്ചിട്ട് വാകഴുക്കാതെ കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന ഒരു രംഗം മനസ്സില്‍ വന്നു .

അടുത്ത ദിവസം രാവിലെ കാറിന്‍റെ അടുത്ത് എത്തിയ ഞാന്‍ ഞെട്ടി ,കാരണം "ബാക്ടീരിയ " അല്ല, ഇന്നലത്തെ "പച്ച" എന്നെ നോക്കി അവിടെ കുറ്റിയടിച്ച് നില്‍ക്കുന്നു . ഈശ്വരാ ഇനി ഞാന്‍ എന്ത് പറയും എന്ന് ചിന്തിച്ചു ,അധികം ചിന്തിക്കേണ്ടി വന്നില്ല . ഞാന്‍ പറയുന്നതിന് മുന്‍പേ പുള്ളിക്കാരന്‍ എന്നോടു പറഞ്ഞു " ഒന്നുരണ്ടു ടാക്സികള്‍ വന്നിരുന്നു ,പക്ഷെ ഭായി ഉള്ളതുകൊണ്ട് ഞാന്‍ ഇവിടെത്തന്നെ നിന്നു". ഇപ്പോള്‍ മനസ്സിലായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശത്രുത വരുവാനുള്ള കാരണം.ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ പറഞ്ഞു "സന്തോഷം ".ഈ കലാപരിപാടി രണ്ടുമൂന്നു ദിവസം തുടര്‍ന്നതിനാല്‍ ഞാന്‍ വൈകുന്നേരം വണ്ടി പാര്‍ക്ക് ചെയ്യുന്ന സ്ഥലം മാറ്റി.രണ്ടുദിവസം സന്തോഷത്തോടെ ഞാന്‍ ഓഫീസില്‍ പോയി . മൂന്നാം ദിവസം വണ്ടിയെടുക്കാന്‍ ചെന്നപ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നതുപോലെ ചിരിച്ചുകൊണ്ട് നമ്മുടെ നായകന്‍ (ചിരിക്കുമ്പോള്‍ പല്ലില്‍ നോക്കരുത്, ബ്രഷ് കണ്ടുപിടിച്ച കാര്യം മൂപ്പര്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു )വണ്ടിയുടെ അടുക്കല്‍ നില്‍ക്കുന്നു. എന്നിട്ടൊരു പറച്ചിലും " ഇന്നലെ വൈകുന്നേരം കടയില്‍ പോയിട്ട് ഇതുവഴി പോയപ്പോള്‍ ഭായിയുടെ വണ്ടി ഇവിടെ കണ്ടിരുന്നു, ഭാര്യക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു (ആനന്ദലബ്ധിക്കു ഇനി എന്തുവേണം), ഇപ്പോള്‍ ഇവിടെയാണല്ലേ പാര്‍ക്കു ചെയ്യുന്നത്, നന്നായി".ആര്‍ക്കു???പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ ...


അടുത്ത ദിവസം മുതല്‍ 5.30 എന്നൊരു സമയം ഉണ്ടെങ്കില്‍ അലാറം അടിക്കാതെ തന്നെ എഴുന്നേറ്റു ,7 മണിക്കു മുന്‍പുതന്നെ ഞാന്‍ ഓഫീസ്സില്‍ പോകാന്‍ തുടങ്ങി.അതിരാവിലെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല , മനസ്സിനും നല്ലതാണ് എന്നിപ്പോള്‍ മനസ്സിലായി .....

Read more...

Happy Valentine's Day

Saturday, February 13, 2010

എല്ലാവര്‍ക്കും വാലന്‍ന്റൈന്‍ ദിനാശംസകള്‍
കൂടുതല്‍ അറിയാന്‍ ഇവിടെ


(ഇത് മെയിലില്‍ ഫോര്‍വേഡ് വന്ന ചിത്രങ്ങള്‍ ആണ് )

Read more...

പ്രവാസി

Thursday, January 28, 2010

ആക്കനാട്ടുകര എന്നാണ്‌ എന്‍റെ സ്ഥലത്തിന്‍റെ പേര്. എന്‍റെ വീട്ടില്‍ നിന്നും അഞ്ചു മിനിട്ട്‌ നടന്നാല്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്‌.വാളക്കോട്ടു മഹാദേവ ക്ഷേത്രം. അവിടെ ഇന്ന് ഉത്സവം ആയിരുന്നു. നരസിംഹം സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞതുപോലെ നീണ്ട ആറു കൊല്ലമായി ഞാന്‍ ഉത്സവം കണ്ടിട്ടു. ഞാന്‍ ഇത് എഴുതുന്ന സമയത്ത് അവിടെ ഉത്സവം ഗംഭീരമായി നടക്കുന്നുണ്ടാവും.എന്തു ചെയ്യാന്‍ ഞാന്‍ ഇവിടെ സൗദിയില്‍ ഇരുന്നു ഉത്സവം മനസ്സില്‍ കാണുന്നു. പ്രവാസ ജീവിതം പുറത്തു നിന്ന് കാണുന്നവര്‍ക്ക് വളരെ മനോഹരമായ ഒരു കാഴ്ചയാണ് , എന്നാല്‍ അത് അനുഭവിക്കുന്നവര്‍ ചില സമയങ്ങളില്‍ അതിനെ പഴിക്കുന്നു. എത്ര ഉയര്‍ന്ന ജീവിതരീതി നയിക്കുന്നവര്‍ ആണെങ്കില്‍ പോലും ഒരുനിമിഷമെങ്കിലും നാട്ടില്‍ തിരിച്ച് എത്തുവാന്‍,പ്രീയപ്പെട്ടവരെ കാണുവാന്‍ മനസ്സുവെമ്പും. നൊമ്പരങ്ങളുടെ ഒരുപാടു കഥകള്‍ ഓരോ പ്രവാസിക്കും പറയാനുണ്ടാകും,എന്തുചെയ്യാം ജീവിക്കാന്‍ ഓരോ വേഷംകെട്ടലുകള്‍...

Read more...

അവതാരകര്‍

Monday, January 25, 2010

ജനുവരി 25 (ഇന്ന്‌)വൈകുന്നേരം ജീവന്‍ TV യിലെ Police File എന്ന പരിപാടി കണ്ടപ്പോള്‍ എനിക്കു വിഷമം തോന്നിയ കാര്യം ഞാന്‍ ഇവിടെ എഴുതുന്നു

തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂര്‍ എന്ന സ്ഥലത്തെ ആദര്‍ശ്‌ എന്ന സ്കൂള്‍ കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് ഉള്ള പരിപാടി ആയിരുന്നു അത്.അതില്‍ ആദര്‍ശിന്റെ സഹപാഠിയോട്(ആറിലോ ഏഴിലോ ആണ് ഈ കുട്ടി പഠിക്കുന്നത്) ടിവി അവതാരകന്റെ ചോദ്യം " ആദര്‍ശിന്റെ ശവശരീരം കാണുവാന്‍ പോയിരുന്നോ?" കുട്ടിയുടെ മറുപടി "ഇല്ല" .അവതാരകന്‍ " അതെന്താ പോകാഞ്ഞത്?". കുട്ടിയുടെ മറുപടി "വിഷമമായിരുന്നു" വീണ്ടും അവതാരകന്‍" ആദര്‍ശ്‌ മരിച്ചു എന്നു കേട്ടപ്പോള്‍ ഉള്ള മാനസികാവസ്ഥ എന്തായിരുന്നു?" ചോദ്യം കേട്ടതും ആ കുട്ടി കരച്ചിലിന്റെ വക്കിലെത്തി.എന്നിട്ടും അവതാരകന്‍ വിടാനുള്ള ഭാവമില്ല.

ടെലിവിഷന്‍ പരിപാടികള്‍ കൊഴിപ്പിക്കുവാന്‍ പിഞ്ചു കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നത് ശരിയാണോ?
ചാനലുകള്‍ കാണിക്കുന്ന ഇത്തരം കോപ്രായങ്ങള്‍ കണ്ടില്ല എന്നു നടിക്കാന്‍ പറ്റാത്തതിനാല്‍ ഇത് എഴുതുന്നു.ഇത് ഒരു പ്രത്യേക ചാനലിനെതിരെയോ അല്ലങ്കില്‍ ഒരു പരിപാടിക്കെതിരെയോ അല്ല, ചോദ്യങ്ങള്‍ക്ക് എതിരെയാണ്. ഇത് ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ ക്ഷമിക്കുക...

Read more...

ദമ്മാമിലെ ഒരു രാത്രി

Tuesday, January 12, 2010

Read more...

READING PROBLEM ?

Click here for Malayalam Fonts

സന്ദര്‍ശകര്‍ വന്ന വഴി

Followers

Blog Promotion By
INFUTION

കേരളത്തെ രക്ഷിക്കൂ

  © Blogger template The Professional Template II by Ourblogtemplates.com 2009

Back to TOP