അവതാരകര്‍

Monday, January 25, 2010

ജനുവരി 25 (ഇന്ന്‌)വൈകുന്നേരം ജീവന്‍ TV യിലെ Police File എന്ന പരിപാടി കണ്ടപ്പോള്‍ എനിക്കു വിഷമം തോന്നിയ കാര്യം ഞാന്‍ ഇവിടെ എഴുതുന്നു

തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂര്‍ എന്ന സ്ഥലത്തെ ആദര്‍ശ്‌ എന്ന സ്കൂള്‍ കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് ഉള്ള പരിപാടി ആയിരുന്നു അത്.അതില്‍ ആദര്‍ശിന്റെ സഹപാഠിയോട്(ആറിലോ ഏഴിലോ ആണ് ഈ കുട്ടി പഠിക്കുന്നത്) ടിവി അവതാരകന്റെ ചോദ്യം " ആദര്‍ശിന്റെ ശവശരീരം കാണുവാന്‍ പോയിരുന്നോ?" കുട്ടിയുടെ മറുപടി "ഇല്ല" .അവതാരകന്‍ " അതെന്താ പോകാഞ്ഞത്?". കുട്ടിയുടെ മറുപടി "വിഷമമായിരുന്നു" വീണ്ടും അവതാരകന്‍" ആദര്‍ശ്‌ മരിച്ചു എന്നു കേട്ടപ്പോള്‍ ഉള്ള മാനസികാവസ്ഥ എന്തായിരുന്നു?" ചോദ്യം കേട്ടതും ആ കുട്ടി കരച്ചിലിന്റെ വക്കിലെത്തി.എന്നിട്ടും അവതാരകന്‍ വിടാനുള്ള ഭാവമില്ല.

ടെലിവിഷന്‍ പരിപാടികള്‍ കൊഴിപ്പിക്കുവാന്‍ പിഞ്ചു കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നത് ശരിയാണോ?
ചാനലുകള്‍ കാണിക്കുന്ന ഇത്തരം കോപ്രായങ്ങള്‍ കണ്ടില്ല എന്നു നടിക്കാന്‍ പറ്റാത്തതിനാല്‍ ഇത് എഴുതുന്നു.ഇത് ഒരു പ്രത്യേക ചാനലിനെതിരെയോ അല്ലങ്കില്‍ ഒരു പരിപാടിക്കെതിരെയോ അല്ല, ചോദ്യങ്ങള്‍ക്ക് എതിരെയാണ്. ഇത് ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ ക്ഷമിക്കുക...

8 comments:

കൂതറHashimܓ Jan 26, 2010, 12:06:00 PM  

സെന്റിമെന്റ്സ് ആണ് മാഷെ ഇപ്പൊ നന്നായി വർകൌട്ട് ചെയ്യണത്
അതോണ്ടല്ലേ റിയാലിറ്റി ഷൊകൾ പെരുമ്പറ മുഴക്കുന്നത്..!!
പണ്ട് അമ്പല കുളത്തിൽൽ ഒരാൾ മുങ്ങിമരിക്കണത് ലൈവ് ആയി കണ്ടവരാ നാം, ചാനലിന് ആവശ്യം സെൻസേഷനുകൾ മാത്രം..!!

ശ്രീ Jan 27, 2010, 4:06:00 AM  

അവര്‍ക്ക് റേറ്റിങ്ങ് കൂട്ടിയാല്‍ മതിയല്ലോ. സാധാരണക്കാരുടെ മാനസികാവസ്ഥ പ്രശ്നമേയല്ല.

ഹന്‍ല്ലലത്ത് Hanllalath Jan 28, 2010, 8:16:00 AM  

മുമ്പ് ഏഷ്യാ നെറ്റിന്റെ എഫ് ഐ ആര്‍ എന്ന പ്രോഗ്രാമില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോട് പിതാവിനാല്‍ കൊല്ലപ്പെട്ട അമ്മയുടെ മരണത്തെപ്പറ്റി പിന്നെയും പിന്നെയും ചോദിച്ച് ആ കുഞ്ഞ് വിതുമ്പുന്നത് ഫോക്കസ് ചെയ്തപ്പോള്‍ എന്റെ കണ്ണും നിറഞ്ഞ് പോയിരുന്നു.

അതാണ് മനസ്സാക്ഷിയില്ലാത്ത ഇവര്‍ക്ക് വേണ്ടതും.

എന്നു നമ്മള്‍ അവരെ തിരസ്കരിക്കുന്നൊ അന്നു മാത്രമേ അവര്‍ മാറൂ...

അരുണ്‍ കരിമുട്ടം Jan 28, 2010, 12:17:00 PM  

ശരിയാ മാഷേ, കഷ്ടം തന്നെ

അപ്പൂട്ടൻ Jan 28, 2010, 12:24:00 PM  

രഞ്ജിത്‌,
ഇത്തരം ഒരു വിഷയത്തിൽ 'ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക' എന്ന phrase ആവശ്യമില്ല. വേദനിക്കണം, വേദനിച്ചേ തീരൂ.
മനുഷ്യവികാരം എന്തെന്ന് മനസിലാക്കാത്ത കഴുകന്മാർ, അല്ലാതെന്തുപറയാൻ.
ചാനലുകാരും ഇത്‌ വായിക്കുകയോ കേൾക്കുകയോ ചെയ്യട്ടെ, അവർ തീരുമാനിക്കട്ടെ....

വികടശിരോമണി Jan 28, 2010, 3:50:00 PM  

ഞാനും കണ്ടിരുന്നു അത്.ചെറ്റത്തരം എന്നേ ഒറ്റവാക്കിൽ പറയാനുള്ളൂ.

Renjith Kumar CR Jan 28, 2010, 10:21:00 PM  

@ഹാഷിം,ശ്രീ,hAnLLaLaTh,അരുണ്‍,അപൂട്ടന്‍, വികടശിരോമണി, നന്ദി...
@അപ്പൂട്ടന്‍ : 'ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക' എന്നു ഞാന്‍ ഉദേശിച്ചത്‌ മരിച്ച കുട്ടിയുടെ ബന്ധുക്കളെ ആണ്.

sids Feb 27, 2010, 8:52:00 PM  

രഞ്ജിത്ത് മനസ്സിലുള്ളത് തുറന്നെഴുതുക...അങ്ങിനെയെങ്കിലും പ്രതികരിക്കാതിരിന്നാൽ നാമെല്ലാം പൂച്ചകളെ പോലെയായിപ്പോവും (ഞാനൊന്നും കണ്ടില്ലെ രാമനാരായണ) ..പുതിയ രീതിയിലുള്ള കൊലപാതങ്ങൾ നമ്മൾക്ക് കാണിച്ച് തരുന്ന സിനിമകളെയും..കൊലപാതകങ്ങളെ ആഘോഷങ്ങളാക്കുന്ന മാധ്യമങ്ങളെയും നാമ്മളെന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ......

Post a Comment

READING PROBLEM ?

Click here for Malayalam Fonts

സന്ദര്‍ശകര്‍ വന്ന വഴി

Followers

Blog Promotion By
INFUTION

കേരളത്തെ രക്ഷിക്കൂ

ജാലകം
blogger counter

  © Blogger template The Professional Template II by Ourblogtemplates.com 2009

Back to TOP