വയ്യാവേലി

Thursday, March 18, 2010

എന്നും രാവിലെ 6 മണിയ്ക്കു മൊബൈല്‍ ഫോണ്‍ അലാറമടിക്കുമ്പോള്‍ പുതപ്പിനടിയില്‍ നിന്നും കയ്യ് പുറത്തേക്കിട്ടു (കണ്ണുതുറക്കാതെ)
അതിന്റെ സ്നൂസ്സു ഞെക്കി 6.30 വരെയാക്കും. അവസാനം ഭാര്യ 6.45 നു കട്ടന്‍കാപ്പി കൊണ്ടുവരുമ്പോളാണ് എഴുന്നേല്‍ക്കുന്നത്. പിന്നീട് ഓണ്‍ലൈന്‍ പത്രങ്ങള്‍ എല്ലാമൊന്നുനോക്കി ,പ്രഭാതകര്‍മ്മങ്ങളും കുളിയും കഴിച്ചു 7.50 നു കാര്‍ എടുത്താല്‍ 8.00 മണിയോടെ ഓഫീസില്‍ എത്തും (ഓഫീസ് സമയം 8 മണിക്കാണ് ). ഇതായിരുന്നു എന്‍റെ ദിവസ്സേനയുള്ള പരിപാടികള്‍ .

രണ്ടാഴ്ച്ച മുന്‍പ് ഇതുപോലെ രാവിലെ വണ്ടിഎടുക്കാന്‍ ചെന്നപ്പോള്‍ ,എന്‍റെ കമ്പനിയില്‍തന്നെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാനിയെ കണ്ടു .പുള്ളിക്കാരന്‍ താമസിക്കുന്നത് ഞാന്‍ താമസിക്കുന്നതിനു വളരെ അടുത്താണ്. അദ്ദേഹം മുപ്പതു വര്‍ഷമായി ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ്‌. പക്ഷെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റ്‌ ആയതിനാല്‍ എനിക്ക് നേരിട്ടുള്ള പരിചയം കുറവാണ്. സഫാരി സുട്ടാണ് വേഷം.തലയില്‍ നമ്മുടെ ബ്ലോഗ്ഗര്‍ മൂസ്സാക്കയുടെ തൊപ്പിപോലെ ഒരു തൊപ്പി.മഹാഭാരതം സീരിയലിലെ ഭീഷ്മരുടെ താടി പോലുള്ള താടി. മുന്‍പ് കണ്ടിട്ടുണ്ട് എന്നല്ലാതെ വലിയ പരിചയം ഇദ്ദേഹവുമായി എനിക്കില്ലായിരുന്നു.കഷ്ടകാല സമയത്ത് അരിഞ്ഞാണവും പാമ്പ് ആകും എന്ന് കേട്ടിട്ടുണ്ട് .ചേതമില്ലാത്ത ഉപകാരമല്ലേ എന്നുകരുതി പുള്ളിക്ക് ഒരു ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു . അദ്ദേഹം വണ്ടിയില്‍ കയറി കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലാകുന്നത്.കാറിനകത്തു 'പശുതോഴുത്തില്‍' ചെല്ലുന്നത് പോലുള്ള ഒരു മണം.സഫാരി സുട്ട് ഇട്ടാലും "പച്ച" കളുടെ നാറ്റം ഒരേതരം എന്ന് മനസ്സിലാക്കി.രാവിലെ ആകാശത്തുകൂടി പോയ വയ്യാവേലി എത്താത്തതിനാല്‍ ഏണി വെച്ച് വലിച്ചെടുത്തതിന്റെ ഇഫക്റ്റില്‍ ഓഫീസില്‍ എത്തി .കാറില്‍ നിന്നും പുറത്ത്‌ ഇറങ്ങാന്‍ നേരം നമ്മുടെ സുഹൃത്ത്‌ നന്ദി പറഞ്ഞുകൊണ്ട് ചിരിച്ചപ്പോഴാണ് പുള്ളിയുടെ പല്ല് കണ്ടത് , ആരോറൂട്ട് ബിസ്ക്കറ്റ് കഴിച്ചിട്ട് വാകഴുക്കാതെ കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന ഒരു രംഗം മനസ്സില്‍ വന്നു .

അടുത്ത ദിവസം രാവിലെ കാറിന്‍റെ അടുത്ത് എത്തിയ ഞാന്‍ ഞെട്ടി ,കാരണം "ബാക്ടീരിയ " അല്ല, ഇന്നലത്തെ "പച്ച" എന്നെ നോക്കി അവിടെ കുറ്റിയടിച്ച് നില്‍ക്കുന്നു . ഈശ്വരാ ഇനി ഞാന്‍ എന്ത് പറയും എന്ന് ചിന്തിച്ചു ,അധികം ചിന്തിക്കേണ്ടി വന്നില്ല . ഞാന്‍ പറയുന്നതിന് മുന്‍പേ പുള്ളിക്കാരന്‍ എന്നോടു പറഞ്ഞു " ഒന്നുരണ്ടു ടാക്സികള്‍ വന്നിരുന്നു ,പക്ഷെ ഭായി ഉള്ളതുകൊണ്ട് ഞാന്‍ ഇവിടെത്തന്നെ നിന്നു". ഇപ്പോള്‍ മനസ്സിലായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശത്രുത വരുവാനുള്ള കാരണം.ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ പറഞ്ഞു "സന്തോഷം ".ഈ കലാപരിപാടി രണ്ടുമൂന്നു ദിവസം തുടര്‍ന്നതിനാല്‍ ഞാന്‍ വൈകുന്നേരം വണ്ടി പാര്‍ക്ക് ചെയ്യുന്ന സ്ഥലം മാറ്റി.രണ്ടുദിവസം സന്തോഷത്തോടെ ഞാന്‍ ഓഫീസില്‍ പോയി . മൂന്നാം ദിവസം വണ്ടിയെടുക്കാന്‍ ചെന്നപ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നതുപോലെ ചിരിച്ചുകൊണ്ട് നമ്മുടെ നായകന്‍ (ചിരിക്കുമ്പോള്‍ പല്ലില്‍ നോക്കരുത്, ബ്രഷ് കണ്ടുപിടിച്ച കാര്യം മൂപ്പര്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു )വണ്ടിയുടെ അടുക്കല്‍ നില്‍ക്കുന്നു. എന്നിട്ടൊരു പറച്ചിലും " ഇന്നലെ വൈകുന്നേരം കടയില്‍ പോയിട്ട് ഇതുവഴി പോയപ്പോള്‍ ഭായിയുടെ വണ്ടി ഇവിടെ കണ്ടിരുന്നു, ഭാര്യക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു (ആനന്ദലബ്ധിക്കു ഇനി എന്തുവേണം), ഇപ്പോള്‍ ഇവിടെയാണല്ലേ പാര്‍ക്കു ചെയ്യുന്നത്, നന്നായി".ആര്‍ക്കു???പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ ...


അടുത്ത ദിവസം മുതല്‍ 5.30 എന്നൊരു സമയം ഉണ്ടെങ്കില്‍ അലാറം അടിക്കാതെ തന്നെ എഴുന്നേറ്റു ,7 മണിക്കു മുന്‍പുതന്നെ ഞാന്‍ ഓഫീസ്സില്‍ പോകാന്‍ തുടങ്ങി.അതിരാവിലെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല , മനസ്സിനും നല്ലതാണ് എന്നിപ്പോള്‍ മനസ്സിലായി .....

57 comments:

jayanEvoor Mar 18, 2010, 8:15:00 AM  

ഹ! ഹ!!

മനുഷ്യൻ നന്നാവാൻ എത്ര സമയം വേണം!

(എന്തു നല്ല മനുഷ്യനാ അയാള്.... ആരോഗ്യ സംരക്ഷണത്തിനായി ഉദിച്ച മാലാഖയെ വേണം ഇങ്ങനെ കളിയാക്കാൻ... മനുഷ്യനായാ നന്നി വേണം, നന്നി!)

ശ്രീ Mar 18, 2010, 12:47:00 PM  

നിവൃത്തിയില്ലെങ്കില്‍ എന്തു ചെയ്യാന്‍ അല്ലേ?

കുമാരന്‍ | kumaran Mar 18, 2010, 6:16:00 PM  

നല്ലോരു മനുഷ്യനു ലിഫ്റ്റ് കൊടുക്കാതിരിക്കാന്‍ എന്തു വേണേലും ചെയ്യുമല്ലേ.

പട്ടേപ്പാടം റാംജി Mar 18, 2010, 6:54:00 PM  

ആരോറൂട്ട് ബിസ്ക്കറ്റ് കഴിച്ചിട്ട് വാകഴുക്കാതെ കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന ഒരു രംഗം മനസ്സില്‍ വന്നു .

അതൊന്നുമല്ലെന്റെമാഷേഏഏഏഏഏ..................

krishnakumar513 Mar 18, 2010, 7:04:00 PM  

ഓരോരോ പുലിവാലുകളേ!!!!

Renjith Mar 18, 2010, 10:38:00 PM  

@ jayanEvoor - നന്ദി മാഷേ ,

@ ശ്രീ - വേറെ ഒരു വഴിയുമില്ല :)

@ കുമാരന്‍ | kumaran - ലിഫ്റ്റ്‌ കൊടുക്കാം ഭായി , പക്ഷെ സ്മെല്ല് സഹിക്കാന്‍ പറ്റില്ല

@ പട്ടേപ്പാടം റാംജി - നന്ദി :) , ഇദ്ദേഹം ഒരല്‍പ്പം ഭേദമാ..

@ krishnakumar513 - ഒന്നും പറയണ്ടാ :)

ഹംസ Mar 19, 2010, 1:20:00 AM  

ഹ ഹ.. "പച്ച" മണം കെണ്ടാണേലും അതിരാവിലെ എഴുന്നേല്‍ക്കുക എന്നൊരു നല്ല സ്വഭാവം ഉണ്ടായല്ലോ…
മനുഷ്യന്‍ നന്നാവന്‍ ഇത്ര മതി ..

ഗിനി Mar 19, 2010, 1:43:00 AM  

ha ha kollam
veliyil irunna pambine tholil vachu ennu parayunnatha sari..

Nixon Mar 19, 2010, 1:48:00 AM  

മാഷേ നന്നായീ

Renjith Mar 19, 2010, 4:27:00 PM  

@ഹംസ - നന്ദി

@ഗിനി - നന്ദി


@ Nixon - നന്ദി

അരുണ്‍ കായംകുളം Mar 19, 2010, 5:09:00 PM  

ഇതിലും വലുതെന്തോ വരാനിരുന്നതാ, ആ പാകിസ്ഥാനിയുടെ രൂപത്തില്‍ അപകടത്തിന്‍റെ ശക്തി കുറഞ്ഞെന്ന് സമാധാനിക്ക്
:)

എറക്കാടൻ / Erakkadan Mar 20, 2010, 6:47:00 AM  

നല്ല ബെസ്റ്റ്‌ ടൈം

വാഴക്കോടന്‍ ‍// vazhakodan Mar 20, 2010, 8:12:00 AM  

ബ്രഷ് മാത്രമല്ല കുളി എന്താന്ന് അറിയാത്ത പച്ചകള്‍ വരെയുണ്ട് :) എന്നാലും നീ ഇത്ര ദുഷ്ടനായിപ്പോയല്ലോടാ :):)

Pd Mar 21, 2010, 10:21:00 AM  

ഹഹഹ എന്തായാലും പച്ചയെ കൊണ്ട്‌ അത്രേം ഉപകാരം ഉണ്ടായല്ലോ.

Pd Mar 21, 2010, 10:21:00 AM  
This comment has been removed by the author.
Renjith Mar 21, 2010, 4:16:00 PM  

@ അരുണ്‍ കായംകുളം - നന്ദി

@ വാഴക്കോടന്‍ ‍// vazhakodan - നന്ദി

@ എറക്കാടൻ / Erakkadan - നന്ദി

@Pd - നന്ദി

വഷളന്‍ (Vashalan) Mar 22, 2010, 5:01:00 PM  

"ഇപ്പോള്‍ മനസ്സിലായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശത്രുത വരുവാനുള്ള കാരണം"

അടിപൊളി ആശാനേ! വിവരണത്തില്‍ നല്ല നര്‍മ്മം. നന്നേ പിടിച്ചു. കുറെ ചിരിച്ചു.

Renjith Mar 23, 2010, 6:23:00 PM  

@ വഷളന്‍ (Vashalan) - നന്ദി

ramanika Mar 29, 2010, 4:38:00 AM  

അടിപൊളി!!!!

siddhy Mar 30, 2010, 7:02:00 PM  

നന്നായി രഞ്ജിത്ത് വളരെ രസകരമായി അവതരിപ്പിച്ചു.....എങ്കിലും......ആ “പച്ച” പ്രയോഗം വേണ്ടിയിരുന്നോ...വൃത്തി എന്നത് ഒരാളുടെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലെ അതെല്ലാം ഒരുവർഗ്ഗത്തിന്റെതായി ചിത്രീകരിക്കണമായിരുന്നോ.......

ഒരു നുറുങ്ങ് Apr 2, 2010, 4:41:00 AM  

ശാരീരിക വൃത്തി ഇത്തിരികുറവാണേലും,പച്ചകള്‍
ഇന്ത്യക്കാരോട് വിശിഷ്യാ കേരളക്കാരോട്
കൂടുതല്‍ സ്നേഹം പങ്കിടുന്നവരാണെന്ന് പലപ്പോഴുംഅനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്..
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഭിന്നതകള്‍
ഏറെ...പക്ഷെ,വിദേശത്താവുമ്പോ എല്ലാരും
‘ഭായീഭായിയും’നല്ലസുമേരിയക്കാരുമാരുമാണ്‍.!
അതല്ലേ,രഞിതിന്‍റെ കൂടെ യാത്രചെയ്യുന്ന
ആ പച്ചയില്‍ നമുക്കനുഭവിക്കാനാവുന്നത്...!

ചെറിയൊരു നാറ്റം സഹിച്ചാണേലും നല്ലൊരു
പോസ്റ്റിനുള്ള ചേന്‍സ് ഒപ്പിച്ചതിന്‍ നമുക്ക്
ആ പച്ചയോട് താങ്ക്സ് പറയാം...

mukthar udarampoyil Apr 4, 2010, 8:16:00 AM  

ഹ ഹാ ഹു ഹൂ ഹൂയ്..
ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി..
പച്ചക്ക് ഞമ്മടെ വക ഒരു സലാം..
ഇനി കാണുമ്പോള്‍ കൊടുത്താല്‍ മതി..

ഒഴാക്കന്‍. Apr 6, 2010, 2:15:00 PM  

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും വണ്ടിയും ഓടിക്കും

Renjith Apr 6, 2010, 7:27:00 PM  

@ siddhy- നന്ദി
@ Jishad Cronic™ - നന്ദി
@ ഒരു നുറുങ്ങ് -നന്ദി
@ mukthar udarampoyil - നന്ദി
@ ഒഴാക്കന്‍ - നന്ദി

Vayady Apr 20, 2010, 9:22:00 PM  

രഞ്ജിത്, നല്ല പോസ്റ്റായിരുന്നു." നമ്മുടെ നായകന്‍ (ചിരിക്കുമ്പോള്‍ പല്ലില്‍ നോക്കരുത്, ബ്രഷ് കണ്ടുപിടിച്ച കാര്യം മൂപ്പര്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു"
കുറേ ചിരിച്ചു.. ദേ ഇപ്പോഴും ചിരിക്കുകയാണ്‌. ചിരിപ്പിച്ചതിന്‌ നന്ദി. :) :)

വരാന്‍ വൈകിയതില്‍ ക്ഷമിക്കുക.

സിനു Apr 21, 2010, 2:22:00 AM  

ഹഹ..ആ പച്ച കാരണമെങ്കിലും
അതിരാവിലെ എണീറ്റ്‌ നല്ലവനാവാന്‍ തീരുമാനിച്ചല്ലോ..
നല്ല പോസ്റ്റ്‌ ശരിക്കും ചിരിപ്പിച്ചുട്ടോ..

സിദ്ധീക്ക് തൊഴിയൂര്‍ Apr 21, 2010, 11:49:00 PM  

ഇങ്ങിനെ ഒരനുഭവം കൊണ്ടെങ്കിലും നേരത്തെ എഴുന്നേല്‍ക്കാന്‍ ശീലിച്ചല്ലോ! വളരെ നല്ലത് , അലാരമില്ലാതെ എഴുന്നെല്‍കാന്‍ ഇങ്ങിനെ ഒരനുഭവം ഉണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

Anonymous,  Apr 23, 2010, 1:29:00 PM  

ഞാന്‍ ഒരു പച്ച പുരാണത്തിന് വട്ടം കൂട്ടുകയായിരുന്നു, അപ്പോഴേക്കും, ദാണ്ടേ, ഇയാള്‍ കേറി ഗോളടിച്ചു! മനസ്സറിഞ്ഞ് ചിരിച്ചു!....

Renjith Apr 24, 2010, 9:36:00 PM  

@ നിയ ജിഷാദ് - നന്ദി :)

@ Vayady - നന്ദി ::)

@സിനു - നന്ദി :)

@ സിദ്ധീക്ക് തൊഴിയൂര്‍- നന്ദി:)


@ റിസ് ™ - നന്ദി:)

Raveena Raveendran May 5, 2010, 2:44:00 PM  

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയ്ക്കു കാരണം ഇതായിരുന്നല്ലേ ?

jyo May 25, 2010, 8:46:00 AM  

വയ്യാവേലിയെ വളരെ നന്നായി അവതരിപ്പിച്ചു-

ഇസ്മായില്‍ കുറുമ്പടി ( തണല്‍) May 27, 2010, 12:23:00 PM  

ഇന്ത്യയും പാകിസ്ഥാനും രണ്ടായ്തു നന്നായി അല്ലെ. ഒരു പക്ഷെ ഇവന്മാരെ പലരെയും 'അളിയാ' എന്ന് വിളിക്കേണ്ട ഗതികേട് വരുമായിരുന്നു ചിലപ്പോള്‍...

haina Aug 19, 2010, 10:39:00 AM  

അപ്പോൾ അങ്ങിനെയാണല്ലേ?

SAMAD IRUMBUZHI Sep 14, 2010, 12:23:00 AM  

തിരകെടില്ലാത്ത അവതരണ ശൈലി. നന്നായി. അഭിനന്ദനങ്ങള്‍......

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ Oct 12, 2010, 10:43:00 PM  

പുതിയ പോസ്റ്റൊന്നും ഇല്ലേ?

ഹാപ്പി ബാച്ചിലേഴ്സ് Oct 14, 2010, 5:24:00 PM  

ആശ കൊടുത്താലും പാക്കിസ്ഥാനിയ്ക്ക് ലിഫ്റ്റ് കൊടുക്കരുത് എന്ന് കേട്ടിട്ടില്ലേ? (പാകിസ്ഥാനികൾക്ക് ലിഫ്റ്റ് എന്നല്ല ഒരു സാധനവും കൊടുക്കരുത് പ്ലീസ്.) പോസ്റ്റ് നന്നായി. നാച്ച്വറൽ ഹ്യൂമർ. കലക്കി.

moideen angadimugar Nov 20, 2010, 8:51:00 PM  

നന്നായിട്ടുണ്ട് രഞ്ജിത്ത്.

the man to walk with Mar 30, 2011, 2:25:00 PM  

അതെ ഓരോ കാരണങ്ങള്‍ ജനിച്ചു വരുന്നതേ..!!

ആശംസകള്‍

അനുരാഗ് Apr 21, 2011, 8:09:00 AM  

കൊള്ളാം ഭായി നന്നായി

Renjith Jun 5, 2011, 7:34:00 PM  

എല്ലാവര്ക്കും നന്ദി

anupama Jul 3, 2011, 2:37:00 PM  

പ്രിയപ്പെട്ട രഞ്ജിത്,
വളരെ നന്നായി ജീവിതത്തില്‍ നിന്നും ഒരേട്‌ രസകരമായി അവതരിപ്പിച്ച ഒരു പോസ്റ്റ്‌!നര്‍മ ഭാവനയുള്ള പോസ്റ്റുകള്‍ ഇനിയും എഴുതുമല്ലോ...വെളിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു ഞാന്‍ തോളത് ഇടാറുണ്ട്;എന്നിട്ട് അനുഭവിക്കാന്‍ ഉള്ളതൊക്കെ ഭംഗിയായി അനുഭവിക്കും!:)
ഒത്തിരി ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്‌!ആശംസകള്‍!
സസ്നേഹം,
അനു

kanakkoor Oct 12, 2011, 8:58:00 PM  

വളരെ നല്ല ഒരു പോസ്റ്റ്‌ സുഹൃത്തേ.. രസകരമായ വിവരണം. 'പച്ച' എന്നത് പാകിസ്താനികളെ പൊതുവേ സംബോധന ചെയ്യാറുള്ള ഒരു പദം ആണോ ? ഞെട്ടി ,കാരണം "ബാക്ടീരിയ " അല്ല- എന്നെഴുതിയതും മനസ്സിലായില്ല. എങ്കിലും മൊത്തത്തില്‍ പോസ്റ്റ്‌ കേമം . അഭിനന്ദനങ്ങള്‍

(പേര് പിന്നെ പറയാം) Feb 21, 2012, 1:13:00 PM  

ഇപ്പോള്‍ മനസ്സിലായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശത്രുത വരുവാനുള്ള കാരണം.
-കണ്ടകശനി കൊണ്ടേ പോകൂ എന്നല്ലേ....?? എനിയ്ക്കതല്ല,പാകിസ്ഥാനിയ്ക്ക് ലിഫ്റ്റ്‌ കൊടുത്തില്ല എന്ന കാരണം പറഞ്ഞ് ഇനി അവന്മാരെങ്ങാന്‍ തീവ്രവാദി ആക്രമണം നടത്തോ...???
രണ്ടായിരത്തില്‍ ഇട്ട പോസ്റ്റിനു ഇരുപത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം രണ്ടായിരത്തി പന്ത്രണ്ടില്‍ കമ്മെന്റ്.ഇപ്പോളാ കാണണേ....എന്തെ പിന്നെ പോസ്റ്റുകള്‍ ഇല്ല...???)-സ്നേഹത്തോടെ അരുണേക്ഷ്

sivaraman mavelikkara Apr 7, 2012, 4:06:00 PM  

Good one Renjith.
So get up very early.

Gopan Kumar May 28, 2012, 3:59:00 PM  

വളരെ നന്നായിട്ടുണ്ട്

ജയരാജ്‌മുരുക്കുംപുഴ Jul 7, 2012, 7:00:00 AM  

ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

Post a Comment

READING PROBLEM ?

Click here for Malayalam Fonts

സന്ദര്‍ശകര്‍ വന്ന വഴി

Followers

Blog Promotion By
INFUTION

കേരളത്തെ രക്ഷിക്കൂ

  © Blogger template The Professional Template II by Ourblogtemplates.com 2009

Back to TOP