പ്രവാസി

Thursday, January 28, 2010

ആക്കനാട്ടുകര എന്നാണ്‌ എന്‍റെ സ്ഥലത്തിന്‍റെ പേര്. എന്‍റെ വീട്ടില്‍ നിന്നും അഞ്ചു മിനിട്ട്‌ നടന്നാല്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്‌.വാളക്കോട്ടു മഹാദേവ ക്ഷേത്രം. അവിടെ ഇന്ന് ഉത്സവം ആയിരുന്നു. നരസിംഹം സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞതുപോലെ നീണ്ട ആറു കൊല്ലമായി ഞാന്‍ ഉത്സവം കണ്ടിട്ടു. ഞാന്‍ ഇത് എഴുതുന്ന സമയത്ത് അവിടെ ഉത്സവം ഗംഭീരമായി നടക്കുന്നുണ്ടാവും.എന്തു ചെയ്യാന്‍ ഞാന്‍ ഇവിടെ സൗദിയില്‍ ഇരുന്നു ഉത്സവം മനസ്സില്‍ കാണുന്നു. പ്രവാസ ജീവിതം പുറത്തു നിന്ന് കാണുന്നവര്‍ക്ക് വളരെ മനോഹരമായ ഒരു കാഴ്ചയാണ് , എന്നാല്‍ അത് അനുഭവിക്കുന്നവര്‍ ചില സമയങ്ങളില്‍ അതിനെ പഴിക്കുന്നു. എത്ര ഉയര്‍ന്ന ജീവിതരീതി നയിക്കുന്നവര്‍ ആണെങ്കില്‍ പോലും ഒരുനിമിഷമെങ്കിലും നാട്ടില്‍ തിരിച്ച് എത്തുവാന്‍,പ്രീയപ്പെട്ടവരെ കാണുവാന്‍ മനസ്സുവെമ്പും. നൊമ്പരങ്ങളുടെ ഒരുപാടു കഥകള്‍ ഓരോ പ്രവാസിക്കും പറയാനുണ്ടാകും,എന്തുചെയ്യാം ജീവിക്കാന്‍ ഓരോ വേഷംകെട്ടലുകള്‍...

10 comments:

അഭി Jan 29, 2010, 10:32:00 AM  

പ്രവാസ ജീവിതം ചിലസമയത്ത് വളരെ ദുഷ്കരം തന്നെ
എന്റെ സൌദിയില്‍ ഉള്ള ഒരു സുഹൃത്തിന്റെ അനുഭവം പറഞ്ഞപോള്‍ , ശരിക്കും കണ്ണ് നിറഞ്ഞുപോയി

കുമാരന്‍ | kumaran Jan 29, 2010, 5:38:00 PM  

എന്റെ വീടിനടുത്തെ അമ്പലത്തിലും ഉത്സവമാണ്. എപ്പോഴും കാണുന്നത് കൊണ്ട് എനിക്കത് പുതുമയില്ല. പക്ഷേ, വരാന്‍ പറ്റാത്ത നാട്ടുകാരുടെ അവസ്ഥ ഈ പോസ്റ്റ് വായിക്കുമ്പോള്‍ മനസ്സിലായി. നന്ദി.

pattepadamramji Jan 29, 2010, 6:18:00 PM  

എന്ത് ചെയ്യാം......
വന്ന് പെട്ടു പോയില്ലേ.
നഷ്ടങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും നെടുവീര്‍പ്പാക്കി ചുരുണ്ടുകൂടി കഴിയാം.....!

റ്റോംസ് കോനുമഠം Jan 29, 2010, 11:53:00 PM  

രഞ്ജീ, എന്നും പ്രവാസം വേദന തന്നെയാണ്‌. ഞാനിപ്പോള്‍ തീര്‍ത്തും വല്ലാത്ത ഒരു പ്രവാസത്തിലാണ്‌. ഞാന്‍ ഹരിപ്പാടിനടുത്ത് പള്ളീപ്പാട് സ്വ്ദേശി ആണ്‌
www.tomskonumadam.blogspot.com

NISHAM ABDULMANAF Jan 30, 2010, 10:51:00 PM  

thanee polee thanneee
matturu pravasi...........

അരുണ്‍ കായംകുളം Jan 31, 2010, 7:27:00 AM  

നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയ :)

Renjith Jan 31, 2010, 9:08:00 PM  

അഭി, കുമാരേട്ട,രാംജി,റ്റോംസ്,നിഷാം,അരുണ്‍ എല്ലാവര്‍ക്കും നന്ദി

ഹംസ Feb 2, 2010, 8:51:00 AM  

എഴുതിയത് വളരേ സത്യം

ഞങ്ങളുടെ നാട്ടിലെ പൂരം കേട്ടുകാണും “ തൂതപ്പൂരം”

പൂരത്തിനു കൊടികയറിയാല്‍ 30 ദിവസം കൂത്ത് ..

പൂരത്തിന്‍റെ തലേ ദിവസം കാളവേല .

പ്രവാസിയായി കഴിയുമ്പോള്‍ നഷ്ടപ്പെടുന്നത് ഞാന്‍ ഏറെ ഇഷ്ടപെട്ടിരുന്ന കാളവേലയാണ്

കമ്പർ Feb 4, 2010, 11:47:00 PM  

ചില ലാഭങ്ങൾ നേടിയെടുക്കാൻ ചില നഷ്ടങ്ങൾ സഹിച്ചല്ലേ പറ്റൂ.. രഞ്ചിതേ..കൂൾ ഡൗൺ

Post a Comment

READING PROBLEM ?

Click here for Malayalam Fonts

സന്ദര്‍ശകര്‍ വന്ന വഴി

Followers

Blog Promotion By
INFUTION

കേരളത്തെ രക്ഷിക്കൂ

  © Blogger template The Professional Template II by Ourblogtemplates.com 2009

Back to TOP