ഞാനും വന്നോട്ടെ

Thursday, December 17, 2009

കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് ഗൂഗിളില്‍ കായംകുളത്തെ ക്കുറിച്ച് എന്തോ പരതിയപ്പോള്‍ കായംകുളം സൂപ്പര്‍ ഫാസ്റ്റ് എന്ന

പേജ് കണ്ടു .അതില്‍ ക്ളികിയപ്പോള്‍ ഒരു ചുള്ളന്‍ ചിരിച്ചു കൊണ്ടിരിക്കുന്നു ..എന്താണ് സംഭവം എന്നറിയാന്‍ വായിച്ചു നോക്കി ,
അപ്പോളാണ് മനസ്സിലായത് പുള്ളിക്കാരന് ചിരിക്കാന്‍ മാത്രമല്ല ,ചിരിപ്പിക്കാനും അറിയാം എന്ന്.അങ്ങനെയാണ് ബ്ലോഗിന്റെ ലോകത്തെക്കുറിച്ച് അറിഞ്ഞത് .
പിന്നീടു ബ്രിജ് വിഹാരം , കൊടകരപുരാണം ,മൊത്തം ചില്ലറ ,കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങി മലയാളത്തിലെ പുലികളായ എല്ലാ ബ്ലോഗുകളും വായിച്ചു .
അപ്പോളാണ് ഇന്നേ ദിവസം വരെ ഒന്നും എഴുതണം എന്ന് തോന്നാത്ത എന്റെ മനസ്സില്‍ എന്തോ ഒരിത് , "എന്ത് കൊണ്ട് എനിക്കും ഒരു ബ്ലോഗ്ഗ് തുടങ്ങിക്കൂടാ" എന്ന ഒരു ചിന്ത ,എന്തായാലും ഞാനും ഒരെണ്ണം തുടങ്ങാന്‍ പോകുവാ..
പഠിക്കുന്ന കാലം മുതല്‍ക്കേ എനിക്ക് പേനയും പേപ്പറും കണ്ടാല്‍ ചെകുത്താന്‍ കുരിശു കണ്ടത് പോലാണ് എന്ന് അറിയാവുന്ന ഭാര്യ ചോദിച്ചു നിങ്ങള്‍ക്ക് ഇത് വേണോ .
എന്തായാലും മനസ്സില്‍ തോന്നിയതല്ലേ നോക്കാം എന്ന് ഞാന്‍ മറുപടിയും കൊടുത്തു .
അങ്ങനെ ഞാനും വരുകയാണ് ( വന്നോട്ടെ? ) ബ്ലോഗിന്റെ ലോകത്തിലേക്ക്‌ ......

Read more...

READING PROBLEM ?

Click here for Malayalam Fonts

സന്ദര്‍ശകര്‍ വന്ന വഴി

Followers

Blog Promotion By
INFUTION

കേരളത്തെ രക്ഷിക്കൂ

  © Blogger template The Professional Template II by Ourblogtemplates.com 2009

Back to TOP