പ്രവാസി
Thursday, January 28, 2010
ആക്കനാട്ടുകര എന്നാണ് എന്‍റെ സ്ഥലത്തിന്‍റെ പേര്. എന്‍റെ വീട്ടില്‍ നിന്നും അഞ്ചു മിനിട്ട് നടന്നാല്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്.വാളക്കോട്ടു മഹാദേവ ക്ഷേത്രം. അവിടെ ഇന്ന് ഉത്സവം ആയിരുന്നു. നരസിംഹം സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞതുപോലെ നീണ്ട ആറു കൊല്ലമായി ഞാന്‍ ഉത്സവം കണ്ടിട്ടു. ഞാന്‍ ഇത് എഴുതുന്ന സമയത്ത് അവിടെ ഉത്സവം ഗംഭീരമായി നടക്കുന്നുണ്ടാവും.എന്തു ചെയ്യാന്‍ ഞാന്‍ ഇവിടെ സൗദിയില്‍ ഇരുന്നു ഉത്സവം മനസ്സില്‍ കാണുന്നു. പ്രവാസ ജീവിതം പുറത്തു നിന്ന് കാണുന്നവര്‍ക്ക് വളരെ മനോഹരമായ ഒരു കാഴ്ചയാണ് , എന്നാല്‍ അത് അനുഭവിക്കുന്നവര്‍ ചില സമയങ്ങളില്‍ അതിനെ പഴിക്കുന്നു. എത്ര ഉയര്‍ന്ന ജീവിതരീതി നയിക്കുന്നവര്‍ ആണെങ്കില്‍ പോലും ഒരുനിമിഷമെങ്കിലും നാട്ടില്‍ തിരിച്ച് എത്തുവാന്‍,പ്രീയപ്പെട്ടവരെ കാണുവാന്‍ മനസ്സുവെമ്പും. നൊമ്പരങ്ങളുടെ ഒരുപാടു കഥകള്‍ ഓരോ പ്രവാസിക്കും പറയാനുണ്ടാകും,എന്തുചെയ്യാം ജീവിക്കാന്‍ ഓരോ വേഷംകെട്ടലുകള്‍...